UAENewsGulf

കൊവിഡ് വാക്സിന്‍ എടുത്തവര്‍ക്കുള്ള യുഎഇയിലെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

യുഎഇയിലെ ഗ്രീന്‍ പട്ടികയിലെ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ പിസിആര്‍ പരിശോധന ഉണ്ടാകും

അബുദാബി : കൊവിഡ് വാക്സിന്‍ എടുത്തവര്‍ക്കുള്ള യുഎഇയിലെ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്ത് വിട്ട് അബുദാബി ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയും ആരോഗ്യവകുപ്പും. രാജ്യത്ത് കൊവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് ഇളവ് ലഭിയ്ക്കണമെങ്കില്‍ ആഴ്ചയില്‍ ഒരു പ്രാവശ്യം പിസിആര്‍ പരിശോധന നടത്തണമെന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്.

യുഎഇയിലെ ഗ്രീന്‍ പട്ടികയിലെ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ പിസിആര്‍ പരിശോധന ഉണ്ടാകും. ആറ് ദിവസത്തിന് ശേഷം വീണ്ടും പിസിആര്‍ എടുക്കണം. എന്നാല്‍, ക്വാറന്റൈന്‍ വേണ്ട. ഇന്ത്യ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പിസിആര്‍ നെഗറ്റീവ് ഫലം വേണം. പത്ത് ദിവസത്തെ ക്വാറന്റൈനുണ്ടാകും. എട്ടാം ദിവസം വീണ്ടും പിസിആര്‍ പരിശോധന എടുക്കണം. കൊവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അഞ്ച് ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. നാലാം ദിവസം പിസിആര്‍ പരിശോധനയെടുത്ത് നെഗറ്റീവായാല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം. കൊവിഡ് പോസിറ്റീവ് ആണെങ്കില്‍ പതിനാല് ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം.

കൊവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞാണ് പിസിആര്‍ പരിശോധന നടത്തേണ്ടത്. ഈ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് ആയിരിയ്ക്കും അല്‍ഹൊസെന്‍ ആപ്പില്‍ ഇ തെളിയുക. ഏഴ് ദിവസം മാത്രമായിരിക്കും ഇതിന്റെ കാലാവധി. വാക്സിന്‍ എടുത്തവര്‍ക്ക് വീണ്ടും ഇളവ് തുടരണമെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ പിസിആര്‍ പരിശോധന എടുത്തിരിയ്ക്കണം. ഇങ്ങനെയുള്ളവര്‍ക്ക് നാട്ടില്‍ പോയി വരുമ്പോള്‍ ക്വാറന്റൈന്‍ വേണ്ട. വാക്സിന്‍ എടുത്തവര്‍ക്കും പരീക്ഷണത്തില്‍ പങ്കാളികളായവര്‍ക്കുമായി ഞായറാഴ്ച പുറത്തിറക്കിയ പെരുമാറ്റച്ചട്ടത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button