COVID 19Latest NewsNewsIndia

കൊവിഡ് വാക്സിനും സമരായുധമാക്കി കർഷകർ; നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ വാക്‌സിൻ സ്വീകരിക്കില്ല: കർഷകർ

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ നാട്ടിലേക്ക് പോകില്ല, കൊവിഡ് വാക്‌സിൻ സ്വീകരിക്കില്ല; നിലപാട് വ്യക്തമാക്കി കർഷകർ

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയത്തിനെതിരെ കർഷകർ നടത്തിവരുന്ന സമരം 55 ദിവസം കടന്നിരിക്കുകയാണ്. നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പലതവണ വ്യക്തമാക്കിയ കർഷകർ കൊവിഡ് വാക്സിനേയും സമരായുധമായി സ്വീകരിച്ചിരിക്കുകയാണ്. നിയമങ്ങൾ പിൻവലിച്ചാൽ മാത്രമേ കൊവിഡ് വാക്സിൻ സ്വീകരിക്കുകയുള്ളുവെന്നാണ് ഇവർ പറയുന്നത്.

Also Read: കഴിഞ്ഞ വര്‍ഷത്തെ 12 കോടി ബംപര്‍ അടിച്ച ആ ഭാഗ്യവാന്‍ ഇപ്പോഴും ടാപ്പിങ് ജോലി തുടരുന്നു

ആരോഗ്യപ്രവർത്തകർക്ക് പിന്നാലെ മുതിർന്ന പൗരന്മാർക്ക് വാക്‌സിൻ നൽകാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. പ്രായമായവർക്കാണ് സർക്കാർ പരിഗണന നൽകുന്നത്. ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്നവർ കൂടുതലും 50 വയസിനു മുകളിൽ പ്രായമായവരാണ്. അതിനാൽ സമരക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടാൽ സർക്കാർ ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്നും അനുകൂലമായ തീരുമാനം കർഷകരെ കൊണ്ട് എങ്ങനെ സ്വീകരിപ്പിക്കുമെന്നുമുള്ള ആശങ്ക നിലനിൽക്കുന്നുണ്ട്.

അതേസമയം ജനുവരി 26ന് പ്രഖ്യാപിച്ചിരിക്കുന്ന കിസാൻ ട്രാക്ടർ മാർച്ചുമായി മുന്നോട്ട് പോകാനാണ് കർഷക സംഘടനകളുടെ തീരുമാനം. സമൂഹിക അകലം പാലിച്ചിട്ടില്ലെങ്കിൽ കൂടി ഇത്രയധികം ആളുകൾ കൂടി നിന്ന് സമരം ചെയ്തിട്ടും ഇതുവരെ സമരക്കാർക്ക് ആർക്കും കൊവിഡ് ബാധിച്ചിട്ടില്ലെന്നും കർഷകനായ ബൽപ്രീത് സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button