KeralaLatest NewsNews

കേരളം പിടിയ്ക്കാന്‍ കളത്തിലിറങ്ങി ബിജെപി കേന്ദ്ര നേതൃത്വം ; മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സര്‍വ്വേ

കേരളത്തിലെ ജനങ്ങളില്‍ ബിജെപി നേതാക്കളുടെ ജനസമ്മതി മനസിലാക്കാനും കൂടിയാണ് സര്‍വ്വേ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കത്തിലാണ് മുന്നണികള്‍. ഇക്കുറി കേരളം പിടിയ്ക്കാനുള്ള നീക്കങ്ങളാണ് ബിജെപിയില്‍ നടക്കുന്നത്. വിജയസാധ്യതയുള്ള സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മികവുറ്റതാക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. ഇതിനായി കേന്ദ്ര നേതൃത്വം തന്നെ കളത്തിലൊരുങ്ങാനുള്ള തയ്യാറെടുപ്പിലാണ്. മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സര്‍വ്വേയ്ക്ക് ഒരുങ്ങുകയാണ്. ബിജെപി ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ ഏജന്‍സിയാണ് സര്‍വ്വേ നടത്തുന്നത്.

കേരളത്തിലെ ജനങ്ങളില്‍ ബിജെപി നേതാക്കളുടെ ജനസമ്മതി മനസിലാക്കാനും കൂടിയാണ് സര്‍വ്വേ. ആഴ്ചകള്‍ക്ക് മുന്‍പ് ആരംഭിച്ച സര്‍വ്വേ ജനുവരി അവസാനം പൂര്‍ത്തിയാകും. എല്ലാ മണ്ഡലങ്ങളിലും താഴെ തട്ടുവരെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും അഭിപ്രായം തേടിയാണ് സര്‍വ്വേ. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയാണ് ലക്ഷ്യം. പാര്‍ട്ടിക്ക് കാര്യമായ വേരോട്ടമില്ലാത്ത മണ്ഡലങ്ങളില്‍ ശക്തമായ മത്സരം കാഴ്ച വെക്കാവുന്ന നേതാക്കളെ തീരുമാനിക്കാനും സര്‍വ്വേയില്‍ ശ്രമിയ്ക്കുന്നു.

സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ മത്സരിപ്പിയ്ക്കാനാണ് ബിജെപി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണവും കൂട്ടും. ക്രൈസ്തവ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ വിവിധ സഭകള്‍ക്ക് സ്വീകാര്യരായ പൊതു സമ്മതരെ കണ്ടെത്തി മത്സരിപ്പിയ്ക്കും. പരമാവധി യുവ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കും. സ്ത്രീകളുടെയും പട്ടികജാതി, പട്ടികവര്‍ഗ സമുദായങ്ങളുടെയും പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. സര്‍വ്വേയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനം നല്‍കുന്ന പട്ടികയില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button