COVID 19Latest NewsNewsIndia

കോവിഡ് വാക്സിനേഷൻ : ആരോഗ്യപ്രവർത്തകർക്ക് നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി : ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ കുത്തിവെപ്പെടുക്കാന്‍ മടിക്കരുതെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ സുരക്ഷ സംബന്ധിച്ച കിംവദന്തികളില്‍ വീഴരുത്. വാക്‌സിന്‍ സ്വീകരിക്കുന്ന ചിലരില്‍ നേരിയ പാര്‍ശ്വഫലങ്ങള്‍ സാധാരണമാണെന്നും നീതി ആയോഗ് അംഗം ഡോ. പോള്‍ പറഞ്ഞു.

Read Also : ചൈനീസ് പട്ടാളം ഇന്ത്യയുടെ ഭൂമി കൈയ്യേറിയെന്ന് അസദുദ്ദീൻ ഒവൈസി

കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകള്‍ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ആരോഗ്യപ്രവര്‍ത്തര്‍ പ്രത്യേകിച്ച്‌ ഡോക്ടര്‍മാരും നഴ്‌സുമാരും വാക്‌സിന്‍ സ്വീകരിക്കാന്‍ മടി കാണിച്ചാല്‍ അത് വലിയ അസ്വസ്ഥതയുണ്ടാക്കും. ഈ മഹാമാരി എന്താകുമെന്നോ എത്രത്തോളം വലുതാകുമെന്നോ ഞങ്ങള്‍ക്കറിയില്ല. അതിനാല്‍ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും വാക്‌സിനെടുക്കണമെന്നും ഡോ.പോള്‍ അഭ്യര്‍ഥിച്ചു.

Related Articles

Post Your Comments


Back to top button