KeralaLatest NewsNewsIndia

കൊലവിളി മുദ്രാവാക്യം വിളിച്ചു കൊടുത്തയാള്‍ ആ പ്രദേശത്തുകാരനോ മയ്യില്‍ പഞ്ചായത്തുകാരനോ അല്ല; സി.പി.എം

പ്രകടനത്തില്‍ ഉയര്‍ന്നുവന്ന മുദ്രാവാക്യങ്ങള്‍ സി.പി.എം ഒരുതരത്തിലും അംഗീകരിക്കുന്നില്ല,

കണ്ണൂര്‍: സി.പി.എം – ലീഗ്​ സംഘര്‍ഷത്തില്‍ അറസ്​റ്റിലായ ആറു സി.പി.എം പ്രവര്‍ത്തക​ര്‍ക്ക്​​ ജാമ്യം ലഭിച്ചപ്പോള്‍ ഒരുക്കിയ സ്വീകരണത്തിന്‍റെ ഭാഗമമായി ചെറുപഴശ്ശി നെല്ലിക്കപ്പാലത്തില്‍ കഴിഞ്ഞ ദിവസം നടന്ന സി.പി.എം പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യം ഉയർന്നത് വിവാദത്തിൽ ആയതോടെ വിശദീകരണവുമായി ​ സി.പി.എം. ​െകാലവിളി മുദ്രാവാക്യങ്ങള്‍ പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്നും ഇത്തരം മുദ്രാവാക്യങ്ങള്‍ സി.പി.എം ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ പ്രസ്​താവനയില്‍ പറഞ്ഞു.

” പ്രകടനത്തില്‍ ഉയര്‍ന്നുവന്ന മുദ്രാവാക്യങ്ങള്‍ സി.പി.എം ഒരുതരത്തിലും അംഗീകരിക്കുന്നില്ല, മാത്രവുമല്ല ഇത് പാര്‍ട്ടി നയത്തിന് വിരുദ്ധവുമാണ്. മുദ്രാവാക്യം വിളിച്ചു കൊടുത്തയാള്‍ ആ പ്രദേശത്തുകാരനോ മയ്യില്‍ പഞ്ചായത്തുകാരനോ പോലുമല്ല എന്നാണ് പാര്‍ട്ടി അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചത്. പ്രകടനത്തിന്‍റെ അവസാനഘട്ടത്തില്‍ ഈ വ്യക്തി മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നത് വരെയും അത്തരത്തിലുള്ള പ്രകോപനപരമായി മുദ്രാവാക്യം ഒന്നും പ്രസ്തുത പ്രകടനത്തില്‍ ഉയര്‍ന്നിട്ടില്ല. മുദ്രാവാക്യം വിളിച്ചുകൊടുത്ത വ്യക്തിക്ക് പാര്‍ട്ടിയുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധമുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറാകും” -പ്രസ്​താവനയില്‍ പറഞ്ഞു.

read also:താന്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍ തടയാന്‍ കഴിയുന്നത്ര ദൂരത്തിലല്ല പൊലീസുകാര്‍, സംരക്ഷണം നല്‍കാന്‍ മടി; ബിന്ദു അമ്മിണി

പ്രദേശത്ത് ലീഗ് നടത്തുന്ന അക്രമ പരമ്പരകളെ പ്രകടനത്തില്‍ ഉയര്‍ന്ന കേവലമൊരു മുദ്രാവാക്യത്തിന്‍റെ മറപറ്റി വെള്ളപൂശാനുള്ള പരിശ്രമത്തെ അപലപിക്കുന്നതായും പാര്‍ട്ടി മയ്യില്‍ ഏരിയാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button