Latest NewsNewsIndia

വമ്പന്‍ പെരുമ്പാമ്പുകള്‍ ജെസിബിയ്ക്കുള്ളില്‍ കുടുങ്ങി ; പുറത്തെടുത്തത് അതിസാഹസികമായി

കഴിഞ്ഞ ദിവസം രാത്രിയിലാണ് ജെസിബിയുടെ രണ്ട് ഭാഗങ്ങളിലായി രണ്ട് പെരുമ്പാമ്പുകള്‍ കുടുങ്ങിയത്

ഭുവനേശ്വര്‍ : ജെസിബിയ്ക്കുള്ളില്‍ കുടുങ്ങിയ വമ്പന്‍ പെരുമ്പാമ്പുകളെ പുറത്തെടുത്തത് അതിസാഹസികമായി. ഒഡിഷയിലെ ബെര്‍ഹംപൂര്‍ ജില്ലയിലെ പല്ലിഗുമുല ഗ്രാമത്തിലാണ് സംഭവം. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പുകളെ ജെസിബിയ്ക്കുള്ളില്‍ നിന്ന് പുറത്തെടുത്തത്. റിസര്‍വോയര്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിക്കാനായി എത്തിച്ച ജെസിബിയിലാണ് ഇവ കുടുങ്ങിയത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ജെസിബിയുടെ രണ്ട് ഭാഗങ്ങളിലായി രണ്ട് പെരുമ്പാമ്പുകള്‍ കുടുങ്ങിയത്. രാത്രി തന്നെ സ്ഥലത്തെത്തി ഏഴ് അടി നീളമുള്ള ഒന്നിനെ ജെസിബിയുടെ മുകളില്‍ നിന്ന് എളുപ്പത്തില്‍ പിടികൂടാന്‍ സാധിച്ചു. എന്നാല്‍ 11 അടി നീളമുള്ള പെരുമ്പാമ്പ് മെഷീന് അകത്ത് കുടുങ്ങിയ നിലയിലായിരുന്നു. ഇതിനെ പുറത്തെടുക്കാനാണ് നാല് മണിക്കൂര്‍ വേണ്ടി വന്നത്. പിടികൂടിയ പാമ്പുകളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button