KeralaLatest NewsNews

ഒടുവിൽ മറനീക്കി വിഐപികൾ; കര്‍ട്ടന്‍ മാറ്റാതെ മന്ത്രി കൃഷ്ണന്‍കുട്ടിയുടെ വാഹനം

വീണ്ടും പിടിക്കപ്പെട്ടാൽ രജിസ്ട്രേഷൻ വരെ റദ്ദാവുകയും ചെയ്യും.

തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ ‘ഓപ്പറേഷൻ സ്‌ക്രീൻ’ നടപ്പിലാക്കുന്നതിനിടയിൽ ഗുരുതര വീഴ്‌ച സംഭവച്ചതിന് പിന്നാലെ എംഎല്‍എമാരും ഉദ്യോഗസ്ഥരും സഭയില്‍ എത്തിയത് വാഹനങ്ങളിലെ മറ നീക്കി. എന്നാല്‍ മന്ത്രി കൃഷ്ണന്‍ കുട്ടിയുടെ വാഹനത്തിലെ കര്‍ട്ടന്‍ മാറ്റാതെ നീക്കിവെയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

സാധാരണക്കാർക്ക് പിഴയീടാക്കുമ്പോൾ ഓപ്പറേഷൻ സ്ക്രീനിനെ വകവെക്കാതെ മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും കർട്ടനുകളിട്ടും കൂളിങ് സ്റ്റിക്കറുകൾ മാറ്റാതെയും വാഹനങ്ങളിലെത്തുന്നത് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരും ഉദ്യോഗസ്ഥരും വാഹനങ്ങളിലെ മറനീക്കിയിരിക്കുന്നത്.

Read Also: ഭരണസമിതിയെ വഞ്ചിച്ച്‌ അന്യായമായ ലാഭമുണ്ടാക്കി; നടി അനുശ്രീക്കെതിരെ ഒരുകോടി ആവശ്യപ്പെട്ട് ദേവസ്വം

കര്‍ട്ടനും കൂളിങ് ഫിലിമുകളുമിട്ട വാഹനം പിടിക്കപ്പെട്ടാൽ പിഴ ഉറപ്പാണ്. മൂന്ന് ദിവസത്തിനകം കൂളിങ് ഫിലിമും കർട്ടനും ഇളക്കി മാറ്റി ഉദ്യോഗസ്ഥരെ കാണിച്ച് ബോധ്യപ്പെടുത്തണം. പിഴയുമടയ്ക്കണം. വീണ്ടും പിടിക്കപ്പെട്ടാൽ രജിസ്ട്രേഷൻ വരെ റദ്ദാവുകയും ചെയ്യും. അതേസമയം നിർമ്മാണത്തിൽ തന്നെ കൂളിങ് നൽകിയിട്ടുള്ള ഗ്ലാസുകൾക്ക് തടസമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button