Latest NewsEducationNewsIndia

ഈ വർഷം നടത്തുന്നത് പ്ലസ് ടു വരെയുള്ള പരിക്ഷകൾ മാത്രം

ന്യൂഡൽഹി: വെട്ടിച്ചുരുക്കിയ സിലബസിന്റെ അടിസ്ഥാനത്തിൽ ഈ വർഷം നടത്തുന്നത് പ്ലസ് ടു വരെയുള്ള വാർഷിക പരിക്ഷകൾ മാത്രമാണ്. JEE Main, NEET തുടങ്ങിയ മത്സരപരിക്ഷകൾക്കുള്ള സിലബസ് വെട്ടിച്ചുരുക്കില്ലെന്നും, നിശ്ചിത സമയം തന്നെ നടത്തും എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് അറിയിക്കുകയുണ്ടായി.

രാജ്യത്തെ കേന്ദ്രിയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായ് സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്താണ് മന്ത്രിയുടെ പ്രതികരണം അറിയിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കാൻ പറ്റുന്ന കാലം വരെ ഓൺലൈൻ ക്ലാസുകൾ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടരും എന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

ഒൻപത്, പതിനൊന്ന് ക്ലാസുകളിൽ ഓൺലൈൻ പരിക്ഷ നടത്തുന്നത് പരിഗണിയ്ക്കും എന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അവസാനപാദ പരിക്ഷ കുറവ് വരുത്തിയ സിലബസിനെ അടിസ്ഥാനപ്പെടുത്തിയാകും നടത്തുന്നത്. ഈ ക്ലാസുകളിൽ ഓൺലൈൻ പരിക്ഷകൾ നടത്തുന്നതല്ല.

കുറവ് വരുത്തിയ സിലബസ് പ്രകാരമാകും 9,11 ക്ലാസുകളിലെയും പരിക്ഷകളും നടത്തുന്നതാണ്. എന്നാൽ അതേസമയം JEE Main, NEET 2021 പരിക്ഷകൾ നീട്ടിവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യില്ല. മാത്രമല്ല, JEE Main, NEET 2021 പരിക്ഷകൾക്ക് സിലബസ്സിൽ ഒരു കുറവും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button