Latest NewsUAENewsGulf

അബൂദബിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി പ്രവാസി മരിച്ചു

ദുബൈ: കനത്ത മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞ് ചൊവ്വാഴ്ച രാവിലെ അബൂദബിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദാരുണമായി മരിച്ചത് തൃശൂർ സ്വദേശി. ചെറുചേനം വാക്കേപറമ്പിൽ നൗഷാദാണ് (45) അപകടത്തിൽ മരിച്ചത്. അബൂദബി സെക്യൂരിറ്റി കമ്പനിയിൽ ഡ്രൈവറാണ് ഇദ്ദേഹം. ബസിൽ ജീവനക്കാരുമായി ജോലി സ്ഥലത്തേക്ക് പോകവെയാണ് അപകടത്തിൽ പെട്ടത്. 19 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.

നസീബയാണ് ഭാര്യ. മക്കൾ: നാഷിമ, നാഷിദ, നൗഷിദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button