Latest NewsUAENewsGulf

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്

മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്

അബുദാബി: അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു, എട്ട് പേര്‍ക്ക് പരിക്കേറ്റു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞ് 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. .തൃശൂര്‍ ചെറുചേനം വാക്കേപറമ്പില്‍ നൗഷാദാണ് മരണപ്പെട്ടത്. 45 വയസ്സായിരുന്നു.അബുദാബി സെക്യൂരിറ്റി കമ്പനിയില്‍ ഡ്രൈവറായ നൗഷാദ് ബസില്‍ ജീവനക്കാരുമായി ജോലി സ്ഥലത്തേക്കു പോകവേ അല്‍മഫ്റഖിലായിരുന്നു അപകടം.കനത്ത മഞ്ഞില്‍ നൗഷാദ് ഓടിച്ച ബസ് മറ്റൊരു വാഹനവുമായി ഇടിച്ചു. ബസ് നിര്‍ത്തി പുറത്തിറങ്ങി നോക്കുന്നതിനിടെ പിന്നിലെത്തിയ വാഹനം ഇടിക്കുകയും 2 വാഹനങ്ങള്‍ക്കിടയില്‍പ്പെട്ട നൗഷാദ് തല്‍ക്ഷണം മരിക്കുകയുമായിരുന്നു കാറുകളും വലിയ വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്.പരുക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

Read Also : സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കാന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് ഇനി വടക്കു നിന്നും കരുത്തനായ നേതാവ്

നിശ്ചിതദൂരം പാലിക്കാതെ വാഹനങ്ങള്‍ സഞ്ചരിച്ചതാണ് അപകട കാരണമെന്നും പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ടെങ്കിലും ദിവസേന വ്യാപ്തി കൂടിവരിയാണ്. ജോലിക്കും വ്യാപാരാവശ്യാര്‍ഥവും പുലര്‍ച്ചെയാണ് മിക്കവരും യാത്ര ചെയ്യാറ്. കനത്ത മൂടല്‍മഞ്ഞില്‍ രാജ്യത്തെ പല റോഡുകളിലും ഗതാഗത തടസ്സമുണ്ടായി. . എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും യാത്രയ്ക്ക് മറ്റു റോഡുകളെ ആശ്രയിക്കണമെന്നും ഷാര്‍ജ പൊലീസ് അറിയിപ്പ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button