NattuvarthaLatest NewsNews

പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തിൽ കുരുക്കിട്ട് കൊന്നു റോഡിൽ ഉപേക്ഷിച്ച നിലയിൽ

കൊല്ലം: മിണ്ടാപ്രാണികളോട് വീണ്ടും കണ്ണില്ലാത്ത ക്രൂരത ചെയ്തിരിക്കുന്നു. മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തിൽ കുരുക്കിട്ട് കൊന്നശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു ഉണ്ടായത്. കൊല്ലം ഇരവിപുരത്താണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ രാവിലെയാണ് കഴുത്തില്‍ ചരട് കൊണ്ട് കുരുക്കിട്ട് കൊലപ്പെടുത്തിയശേഷം തെരുവില്‍ ഉപേക്ഷിച്ചനിലയില്‍ പൂച്ചക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പൂച്ചക്കുഞ്ഞുങ്ങളെ ചാക്കില്‍ കെട്ടിയാണ് വഴിവക്കില്‍ തള്ളിയത്. പൂച്ചകുട്ടികളെ നാട്ടുകാര്‍ തന്നെ കുഴിച്ച് മൂടി. അടുത്തിടെ സമീപമുള്ള മാർക്കറ്റിലെ നായ് കുട്ടികളോടും ചിലര്‍ ഇത്തരത്തില്‍ ക്രൂരത കാണിച്ചിരുന്നു.

 

Related Articles

Post Your Comments


Back to top button