KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി പടരുന്നു. ആലപ്പുഴ കൈനകരിയില്‍ അഞ്ഞൂറോളം താറാവുകൾ ഉൾപ്പെടെ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധിച്ചതിന്റെ ഫലം എത്തിയതോടെയാണ് വൈറസ് രോഗബാധയെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രദേശത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കളളിങ് നടക്കുന്നതാണ്. കൈനകരിയില്‍ മാത്രം 700 താറാവ്, 1600 കോഴി എന്നിവയെ നശിപ്പിക്കേണ്ടതുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഈ മാസം ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button