KeralaLatest NewsNewsIndia

ജസ്നയുടെ തിരോധാനം; പ്രധാനമന്ത്രിക്ക് കത്തയച്ച് പിതാവ്, വെട്ടിലായി പിണറായി സർക്കാർ

സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു

കാഞ്ഞിരപ്പള്ളിയിൽ നിന്നും 2018 മാര്‍ച്ച്‌ 28ന് കാണാതായ ജസ്ന മരിയ ജയിംസിനെ കണ്ടെത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പിതാവ്. സംഭവത്തിലെ ദുരൂഹത നീക്കാന്‍ സംസ്ഥാന സര്‍ക്കാർ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് സത്യം വെളിച്ചത്ത് കൊണ്ടുവരണമെന്നും പിതാവ് അയച്ച കത്തി പറയുന്നു.

Also Read: ഹോട്ടലുകളിൽ പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ് ; 3 ഹോട്ടലുകൾ അടപ്പിച്ചു

ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മംഗ്ലൂരിലെ ഇസ്ലാമിക മതപഠനകേന്ദ്രത്തില്‍ ജസ്ന എത്തിയെന്ന റിപ്പോർട്ടുകൾ അടുത്തിടെയാണ് പുറത്തുവന്നത്. കേരളത്തിലെ പൊലീസുദ്യോഗസ്ഥര്‍ ജസ്ന ഇപ്പോഴെവിടെയെന്ന് വെളിപ്പെടുത്താന്‍ വിസമ്മതിച്ചത് സംശയങ്ങള്‍ക്ക് കാരണമായി. പൊലീസ് സമ്മർദ്ദത്തിനു വഴങ്ങുകയാണോയെന്ന ചോദ്യമായിരുന്നു ഉയർന്നിരുന്നത്. മാധ്യമങ്ങള്‍ ലവ് ജിഹാദ് എന്ന രീതിയില്‍ ജസ്നയുടെ കേസിനെ നോക്കിക്കാണാന്‍ തുടങ്ങിയതോടെ ഇടതുപക്ഷസര്‍ക്കാരും വെട്ടിലായി.

ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ ഇസ്ലാമിക വോട്ടുകള്‍ നഷ്ടമാകുമോ എന്ന ഭയം സര്‍ക്കാരിനുണ്ട്. അന്വേഷണത്തിൽ കേന്ദ്രം ഇടപെട്ടാൽ അത് സർക്കാരിനു ക്ഷീണമാകും. ജസ്നയ്ക്ക് എന്ത് സംഭവിച്ചു എന്നറിയാൻ ഓരോ മലയാളികൾക്കും ആഗ്രഹമുണ്ട്. കേസ് അന്വേഷണം എവിടെയെത്തിയെന്ന ചോദ്യങ്ങൾ അതിനുദാഹരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button