COVID 19Latest NewsNewsOmanGulf

ഒമാനില്‍ പുതിയതായി 171 പേര്‍ക്ക് കൂടി കൊവിഡ്

മസ്‍കത്ത്: ഒമാനില്‍ പുതിയതായി 171 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാൽ അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊറോണ വൈറസ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസ വാർത്തയാണ്.

രാജ്യത്ത് ഇതുവരെ 1,32,317 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇവരില്‍ 1,24,579 പേര്‍ ഇതിനോടകം രോഗമുക്തരായിരിക്കുന്നു. 94.1 ശതമാനമാണ് രോഗമുക്തി നിരക്ക്. 1516 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരടക്കം 84 പേരാണ് ആശുപത്രികളിലുള്ളത്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 24 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button