Latest NewsKeralaNattuvarthaNews

കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി അയൽവാസി

കസേര ഇറക്കിയാണു ഇവരെ കരയ്ക്കെത്തിച്ചത്

തിരൂർ: കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി അയൽവാസി. തിരൂർ തെക്കൻ അന്നാര ഓവുംകുന്നത് മണികണ്ഠന്റെ ഭാര്യ സുമതിയാണ് കാൽ വഴുതി കിണറ്റിൽ വീണത്. വെള്ളാംപറമ്പിൽ മുഹമ്മദ് റാഫി എന്ന അയാളവാസിയാണ് യുവതിക്ക് രക്ഷകനായത്.

സംഭവം കണ്ട് സ്ഥലത്തുണ്ടായിരുന്ന സ്ത്രീകൾ ബഹളം വച്ചു. ഇത് കേട്ട് റാഫി ഓടി എത്തുകയായിരുന്നു.  റാഫിയും കിണറ്റിലേക്ക് എടുത്തു ചാടി. 7 അടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റിൽ മുങ്ങിപ്പോയ സുമതിയെ വെള്ളത്തിനു മുകളിൽ എത്തിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മറ്റുള്ളവർ കസേര ഇറക്കിയാണു ഇവരെ കരയ്ക്കെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button