NattuvarthaLatest NewsNews

അനധികൃതമായി മദ്യവില്പന നടത്തിയ ഒരാൾ പിടിയിൽ

മലപ്പുറം: തിരൂരിനു പിന്നാലെ മലപ്പുറം കുറ്റിപ്പുറത്തും അനധികൃത മദ്യവില്‍പ്പന നടത്തിയിരിക്കുന്നു. നാലര ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പൊലീസിന്‍റെ പിടിയിലായിരിക്കുകയാണ്. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മദ്യം വില്‍ക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദലിയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. വിവിധ വിദേശ ബ്രാൻഡുകളുടെ മദ്യം ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനും പരിസരവും കേന്ദ്രീകരിച്ച് ഏറെ നാളായി മുഹമമ്മദലി മദ്യം വില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

ട്രെയിനില്‍ യാത്രക്കാര്‍ക്കും ഇയാള്‍ മദ്യം എത്തിച്ചു നല്‍കാറുണ്ട്. ട്രെയിൻ കുറ്റിപ്പുറം സ്റ്റേഷനിലേക്ക് എത്തുമ്പോഴാണ് മദ്യം കൈമാറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button