Latest NewsKeralaNattuvarthaNews

തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച റേഷനരി പിടികൂടി

കുലുക്കപ്പാറ കരിമണ്ണിൽനിന്നാണ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്

കൊഴിഞ്ഞാമ്പാറ : അനധികൃതമായി തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച റേഷനരി പിടികൂടി. 60 ചാക്കുകളിലായി 3500 കിലോ അരിയാണ് പിക്കപ്പ് വാനിൽ കയറ്റി കടത്താൻ ശ്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ന് കുലുക്കപ്പാറ കരിമണ്ണിൽനിന്നാണ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്.

കൊഴിഞ്ഞാമ്പാറ സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. എസ് അൻഷാദ്, ജൂനിയർ എസ്.ഐ. എ.എം യാസിർ, എ.എസ്.ഐ.മാരായ വി. ചന്ദ്രൻ, എസ്. സുജികുമാർ, എസ്.സി.പി.ഒ ഡ്രൈവർ സി. രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് റേഷനരി പിടികൂടിയത്.വാഹനവും അരിയും തുടർനടപടികൾക്കായി താലൂക്ക് സപ്ലൈ ഓഫീസർക്ക് കൈമാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button