Latest NewsNewsIndiaInternational

ലോകത്ത് എല്ലാ കുട്ടികളും ജനിക്കുന്നത് മുസ്ലീമായിട്ടാണെന്ന് വിവാദ മതപ്രഭാഷകൻ സക്കീർ നായിക്

ന്യൂഡൽഹി :ലോകത്ത് എല്ലാ കുട്ടികളും മുസ്ലീമായാണ് ജനിക്കുന്നതെന്ന് മുഹമ്മദ് നബി പറഞ്ഞതായി വിവാദ മതപ്രഭാഷകൻ സക്കീർ നായിക്. ‘ എല്ലാ കുട്ടികളും മുസ്ലീമായി ജനിക്കുന്നു. അവൻ അല്ലാഹുവിനു കീഴ്‌പെടുന്നു. പിന്നീട് മാതാപിതാക്കൾ, അധ്യാപകർ എന്നിവർ കുട്ടിയെ സ്വാധീനിക്കുന്നു. അവൻ നേരായ പാതയിൽ തുടരാം അല്ലെങ്കിൽ വിഗ്രഹാരാധകനാകാം, അങ്ങനെയാണ് ഇസ്ലാമിൽ നിന്ന് പുറത്തുപോകുന്നത്, ‘ സക്കീർ നായിക് പറയുന്നു.

Read Also : മഴയുടെ ഗതി മാറും, ഭാവിയിൽ വരാനിരിക്കുന്നത് വൻപ്രളയവും മണ്ണൊലിപ്പും ; പഠന റിപ്പോർട്ട് പുറത്ത്

ഹിന്ദു, ക്രിസ്ത്യൻ മത വിശ്വാസങ്ങളെ തള്ളിക്കളഞ്ഞായിരുന്നു സക്കീർ നായികിന്റെ പുതിയ പ്രസംഗം . “ഓരോ കുട്ടിയും തന്റെ ഇഷ്ടം അല്ലാഹുവിന് സമർപ്പിക്കുന്നു, അതിനാൽ, ഒരു വ്യക്തി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ, കൃത്യമായി അവൻ പഴയ രീതിയിലേക്ക് മടങ്ങുകയാണെന്ന് പറയാം . അവൻ നേരായ പാതയിലായിരുന്നു, പിന്നീട് അവൻ തെറ്റായ പാതയിലാണ് പോയത്, ഇപ്പോൾ അവൻ നേരായ പാതയിലാണ്,‘ ഇത്തരത്തിലാണ് സക്കീർ നായികിന്റെ പ്രസ്താവന.

എല്ലാ കുട്ടികളും മുസ്ലീങ്ങളായി ജനിക്കുന്നുവെന്നതിനു ഉദാഹരണമായി സക്കീർ നായിക് ‘കപാകു‘ എന്ന ഓസ്‌ട്രേലിയൻ ഗോത്ര വർഗങ്ങളെ കുറിച്ചും സംസാരിക്കുന്നു. നാഗരികതയിൽ നിന്ന് അകന്നുപോയ ഈ ആളുകൾ മുസ്ലീങ്ങളാണെന്ന് അറിയാതെ മുസ്ലീങ്ങളെപ്പോലെ ജീവിച്ചിരുന്നുവെന്നും സക്കീർ നായിക് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button