NattuvarthaLatest NewsKeralaNews

പാർക്കിങ് തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ ; 4 പേർ അറസ്റ്റിൽ

സംഭവ ശേഷം പ്രതികൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു

കല്ലമ്പലം: വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തറക്കത്തിനൊടുവിൽ കത്തിക്കുത്തും അടിപിടിയും. സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്തു. ഞെക്കാട് കുന്നത്തു മല സ്വദേശികളായ മനു,സാജൻ,അജിത്ത്,ശ്രീജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഞെക്കാട് വലിയവിള ദുർഗാ ദേവീക്ഷേത്രത്തിനു സമീപം കഴിഞ്ഞ 9നായിരുന്നു സംഭവം.

ചെമ്മരുതി വലിയവിള സ്വദേശിയായ വിപിനെയും കൂട്ടുകാരെയും ആണ് ആക്രമിച്ച് പരുക്ക് ഏൽപിച്ചത്. സംഭവ ശേഷം പ്രതികൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം ഇൻസ്പെക്ടർ ഐ.ഫറോസ്, എസ്ഐമാരായ ഗംഗാപ്രസാദ്, ആർ.എസ്.അനിൽ, എഎസ്ഐ:എസ്.സുനിൽ, സിപിഒമാരായ എസ്.വിനോദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button