Latest NewsNews

ഇന്ത്യ-ഫ്രഞ്ച് വ്യോമസേനകൾ തമ്മിലുള്ള സംയുക്ത അഭ്യാസ പ്രകടത്തിന് തുടക്കം

ജയ്പൂർ : അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഇന്ത്യ-ഫ്രഞ്ച് വ്യോമസേനകൾ തമ്മിലുള്ള സംയുക്ത അഭ്യാസ പ്രകടത്തിന് തുടക്കം. ജോധ്പൂരിലാണ് സംയുക്ത അഭ്യാസ പ്രകടത്തിന് തുടക്കം കുറിച്ചത്. ഈ മാസം 24 വരെയാണ് പ്രകടനം. ഡെസെർട്ട് നൈറ്റ് 21 പേരിലാണ് ഇരു വ്യോമസനേകളും തമ്മിൽ അഭ്യാസ പ്രകടനം നടത്തുന്നത്. വരും ദിവസങ്ങളിലെ പ്രകടനങ്ങളിൽ പങ്കെടുക്കാൻ ഫ്രഞ്ച് വ്യോമസനേയുടെ വിമാനങ്ങൾ കഴിഞ്ഞ ദിവസം ജോധ്പൂരിലെത്തി.

ജിബൂട്ടി വ്യോമതാവളത്തിൽ നിന്നും എ-330 മൾട്ടിറോൾ ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിന്റെ സഹായത്തോടെയാണ് വിമാനങ്ങൾ ജോധ്പൂരിൽ എത്തിച്ചേർന്നത്. റഫേലിന് പുറമേ എയർബസ് എ-330 മൾട്ടി റോൾ ടാങ്കർ ട്രാൻസ്‌പോർട്ട്, എ-400എം ടാക്ടിക്കൽ ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് എന്നിവയാണ് ഫ്രാൻസ് അഭ്യാസ പ്രകടനത്തിൽ അണിനിരത്തുക.

മിറാഷ് 2000, എസ്‌യു-30 എംകെഐ, റഫേൽ, ഐഎൽ ഫ്‌ളൈറ്റ് റിഫ്യുവെല്ലിംഗ് എയർക്രാഫ്റ്റ്, എഡബ്യൂഎസിഎസ്, എഇഡബ്യൂ &സി തുടങ്ങിയ എയർക്രാഫ്റ്റ് എന്നിവയാണ് അഭ്യാസ പ്രകടനത്തിൽ ഇന്ത്യ പങ്കെടുപ്പിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button