COVID 19Latest NewsNewsGulfOman

ഒമാനിൽ ഇന്ന് 169 പേര്‍ക്ക് കോവിഡ്

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 169 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം1,32,486 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊറോണ വൈറസ് രോഗം ബാധിച്ചു ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചവരുടെ എണ്ണം 1517 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 151 പേര്‍ക്കാണ് രോഗം ഭേദമായത്. ഇവരുള്‍പ്പെടെ 1,24,730 പേര്‍ രോഗമുക്തരായിട്ടുണ്ട്.രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 94.1 ശതമാനമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button