KeralaNattuvarthaLatest NewsNews

ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

അര കിലോ ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്

വാളയാർ: വിൽപ്പനയ്ക്കായി കൊണ്ടുപോയ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുന്നംകുളം എരനെല്ലൂർ കേച്ചേരി പൊടിയട സ്വദേശി രാഹുലി(29)നെയാണ് എക്സൈസ് പരിശോധനയ്ക്കിടെ പിടികൂടിയത്. ബൈക്കിൽ ഒളിപ്പിച്ച നിലയിൽ അര കിലോ ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.

കോയമ്പത്തൂരിൽ നിന്നു സാംപിൾ കഞ്ചാവുമായി പോവുകയായിരുന്നു പ്രതി. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് അസി.എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും ആന്റി നർക്കോട്ടിക്‌ സ്പെഷൽ സ്‌ക്വാഡും ചേർന്നാണു പരിശോധന നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button