Latest NewsNewsIndia

ബിജെപി അധികാരത്തിലെത്തിയാൽ അവർ പള്ളികൾ തകർക്കും; വർഗീയ പരാമർശവുമായി ബദ്‌റുദ്ദീൻ അജ്മൽ

ബിജെപി ഇന്ത്യയുടെയും സ്ത്രീകളുടെയും പള്ളികളുടെയും മുഖ്യ ശത്രുവാണ്

ബിജെപിയ്‌ക്കെതിരെ വർഗീയ പരാമർശം നടത്തി എഐയുഡിഎഫ് അദ്ധ്യക്ഷൻ ബദ്‌റുദ്ദീൻ അജ്മൽ. ബിജെപി അധികാരത്തിലെത്തെരുതെന്നും അധികാരത്തിൽ എത്തിയാൽ അവർ മുസ്ലിം പള്ളികൾ തകർക്കുമെന്നും അജ്മൽ പറഞ്ഞു. വർഗീയത പ്രചരിപ്പിക്കുന്ന പ്രകോപനപരമായ പരാമർശങ്ങൾ ബദ്‌റുദ്ദീൻ നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Also Read: തിരുവനന്തപുരത്ത് സഹോദരങ്ങളായ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി; 65കാരന്‍ അറസ്റ്റില്‍

അസമിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ധുബ്രിയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് ബദ്‌റുദ്ദീൻ വിവാദ പ്രസ്താവന നടത്തിയത്. ബിജെപി അധികാരത്തിലെത്തിയാൽ അവർ മുസ്ലിം പള്ളികൾ തകർക്കും. മുസ്ലീങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ബിജെപി ഇന്ത്യയുടെയും സ്ത്രീകളുടെയും പള്ളികളുടെയും മുഖ്യ ശത്രുവാണ്. അതുകൊണ്ട് തന്നെ ബിജെപിക്ക് ഒരിക്കലും വോട്ട് ചെയ്യരുതെന്നും ഇയാൾ പറയുന്നു.

ബുർഖയോ തൊപ്പിയോ ധരിക്കാനോ താടി വളർത്താനോ ബിജെപി അനുവദിക്കില്ല. ഇപ്പോൾ തന്നെ അസമിലെ നിരവധി പള്ളികൾ ബിജെപി ലക്ഷ്യമിട്ടു കഴിഞ്ഞു. രാജ്യത്ത് ആകമാനം 3,500 പള്ളികൾ ബിജെപി നോട്ടമിട്ടിട്ടുണ്ടെന്നും അവയെല്ലാം ബിജെപി തകർക്കുമെന്നും ബദ്‌റുദ്ദീൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button