KeralaLatest NewsNews

നിയമസഭാ തെരഞ്ഞെടുപ്പ് : ജനങ്ങൾ യുഡിഎഫിനൊപ്പം നിൽക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

said that the

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിർണയവും സ്ഥാനാർത്ഥി പ്രഖ്യാപനവും വലിച്ച് നീട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം ലീഗിന്റെ സ്ഥാനാർത്ഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഭരണ തുടർച്ച ഉണ്ടാകില്ല. ജനങ്ങൾ യുഡിഎഫിന് വോട്ടു ചെയ്യും. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ചിത്രം വെച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം ലഭിക്കുമെന്ന് ചിന്തിക്കുന്നത് വെറും വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ബിജെപി വേണ്ട കോൺഗ്രസ് മതിയെന്ന് തീരുമാനിച്ചു. 19 സീറ്റുകൾ കോൺഗ്രസ് നേടി. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വേണ്ടെന്ന് ജനം തീരുമാനിക്കും. അങ്ങനെ യുഡിഎഫ് ഭരണം നേടുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷം കൂടുമ്പോൾ ഭരണ മാറ്റം എന്നാണ് കേരളത്തിലെ ജനങ്ങൾ ചിന്തിക്കുന്നത്. അത് ഇത്തവണയും ഉണ്ടാകും. അതല്ലാത്ത തരത്തിലുള്ള പ്രചാരണങ്ങളൊന്നും ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button