Latest NewsNewsIndia

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി മുസ്ലിം പള്ളിയിൽ ജിം സ്ഥാപിച്ച് പള്ളി കമ്മിറ്റി

ഹൈദരാബാദിലെ രാജേന്ദ്രനഗറിലുള്ള മുസ്ലിം പള്ളിയാണ് അടുത്തുള്ള ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ലക്‌ഷ്യം വച്ചുകൊണ്ട് ജിം ആരംഭിച്ചത്.സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു വെൽനസ് സെന്റർ ആരംഭിക്കുന്നത്.

Read Also : ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

ജിമ്മിലെത്തുന്ന സ്ത്രീകളെ സഹായിക്കുന്നതിനായി ഒരു വനിതാ ട്രെയിനറെയും ഹെൽത്ത് കൗൺസിലർമാരെയും ഫിസീഷ്യനെയും പള്ളി അധികൃതർ നിയോഗിച്ചിട്ടുണ്ട്. വ്യായാമത്തിനായി ദിവസേന രണ്ട് സെഷനാകും ഉണ്ടാകുക.ഹൈദരാബാദിലെ ചേരി പ്രദേശങ്ങളിലെ സ്ത്രീകളിൽ നടത്തിയ സർവേ അടിസ്ഥാനമാക്കിയാണ് പള്ളി അധികൃതർ വനിതകൾക്കായി ആരോഗ്യ പരിപാലന കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button