NattuvarthaLatest NewsNews

പാലക്കാട് അരിവാൾ രോഗം ബാധിച്ച പെൺകുട്ടി മരിച്ചു

പാലക്കാട്: അരിവാൾ രോഗം ബാധിച്ച ഹയർ സെക്കൻഡറി വിദ്യാർഥിനി മരിക്കുകയുണ്ടായി. അഗളി ജിവിഎച്ച്എസിലെ വിദ്യാർഥിനി ദീപ(17)യാണ് ചികിത്സയിലിരിക്കെ മരിച്ചിരിക്കുന്നത്. അട്ടപ്പാടി ഷോളയൂർ മാറനട്ടി ഊര് സ്വദേശിനിയായ ദീപ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. ബുധനാഴ്ചയാണ് അവശനിലയിൽ ദീപയെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചിരിക്കുന്നത്. ചന്ദ്രൻ, വസന്ത ദമ്പതികളുടെ മകളാണ് ദീപ. ലക്ഷ്‌മണൻ, രാമൻ, സുരേഷ് എന്നിവർ സഹോദരങ്ങളാണ്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button