KeralaLatest NewsNewsCrime

ബൈക്ക് യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ ട്വിസ്റ്റ്; ക്വട്ടേഷന്‍ നല്‍കിയത് മാതാവ്

കൊല്ലം : ബൈക്ക് യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി സ്വർണമാല കവർന്ന സംഭവം യുവതിയുടെ അമ്മ നൽകിയ ക്വട്ടേഷനെന്ന് പോലീസ്. സംഭവത്തിൽ എഴുകോൺ കാക്കക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന കേരളപുരം കല്ലൂർവിള നെജി (48)യെ ഇന്ന് പുലർച്ചെ പോലീസ് പിടികൂടി.

കഴിഞ്ഞ മാസം 24 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നെജിയുടെ മൂത്ത മകൾ കൊട്ടാരക്കര പുലമൺ ജംക്‌ഷനിൽ വാടകയ്ക്ക് താമസിക്കുന്ന അഖിനയും ഭർത്താവ് ജോബിനും കാക്കക്കോട്ടൂരിലെ നെജിയുടെ വീട്ടിലേക്ക് വരവേ ഇവരെ സ്കൂട്ടറിലെത്തിയ 3 അംഗം സംഘം ആക്രമിക്കുകയും 9 പവന്റെ മാല പൊട്ടിച്ചു കടന്നു കളയുകയുമായിരുന്നു.

ആക്രമണം നടത്തിയ 3 പേരെ ഈ മാസം 6ന് പൊലീസ് പിടികൂടിയപ്പോഴാണ് നെജിയുടെ പങ്ക് വെളിപ്പെട്ടത്. പ്രതികൾ പിടിയിലായ ശേഷം വീട് വിട്ട നെജി ഇളയ മകളുമൊത്ത് പല ഭാഗങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു. മരുമകൻ പറഞ്ഞാൽ അനുസരിക്കാറില്ലെന്നും ഉപദ്രവിക്കുമായിരുന്നു എന്നും നെജി പൊലീസിനോട് പറഞ്ഞു. ഇതിൻ മനംനൊന്താണത്രെ 10,000 രൂപയ്ക്ക് ഷെബിൻ ഷായ്ക്ക് ക്വട്ടേഷൻ നൽകിയത്. അതേസമയം സംഭവത്തിൽ നെജിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button