Latest NewsNewsIndia

കേന്ദ്ര ബജറ്റ് 2021 : മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി : കേന്ദ്ര ബജറ്റിന് മുന്നോടിയായി ‘യൂണിയൻ ബജറ്റ്’ മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ബജറ്റ് വിവരങ്ങൾക്ക് ബന്ധപ്പെട്ടവർക്ക് വേഗത്തിൽ ലഭിക്കാനാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ബജറ്റ് അവതരണം കഴിഞ്ഞ ശേഷമായിരിക്കും വിവരങ്ങൾ ആപ്പിൽ വരുക. സങ്കീർണതകളില്ലാതെ എല്ലാവർക്കും മൊബൈൽ ആപ്പ് ഉപയോഗിക്കാമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.

Read Also : ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാൻ ഒരുങ്ങി സിപിഎം

ബജറ്റ് രേഖകൾ അച്ചടിക്കുന്ന പ്രക്രിയ അടയാളപ്പെടുത്താനായുള്ള ഹൽവ ആഘോഷം ഇന്ന് മന്ത്രി നിർമ്മല സിതാരാമന്റെ നേതൃത്വത്തിൽ നടന്നിരുന്നു. അതിന് ശേഷമാണ് മൊബൈൽ ആപ്പ് പുറത്തിറക്കിയത്. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിന്റെ സാന്നിദ്ധ്യവും ചടങ്ങിലുണ്ടായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ബജറ്റ് കടലാസ് രഹിതമാണെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് മൊബൈൽ ആപ്പ് രൂപീകരിച്ചിരിക്കുന്നത്.

ബജറ്റ് രേഖ പ്രിന്റ് ചെയ്യാൻ നിരവധി ജീവനക്കാർ വേണ്ടിവരും. കൊറോണ പശ്ചാത്തലത്തിൽ ബജറ്റ് രേഖ പ്രിന്റ് ചെയ്യാൻ 14 ദിവസം പ്രസ്സിൽ ജീവനക്കാർ ഒരുമിച്ച് ജോലി ചെയ്യുന്നത് അപകടകരമാണ്. ഇത് മുന്നിൽക്കണ്ടാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. സാമ്പത്തിക സർവ്വേയും അച്ചടിക്കില്ല. പേപ്പറുകൾ അച്ചടിക്കാത്ത സാഹചര്യത്തിൽ ഹൽവ ആഘോഷവും ഉണ്ടാകില്ലെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button