KeralaLatest NewsNewsCrime

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പാറശാല: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. കൊറ്റാമത്തിന് സമീപം പുതുക്കുളം സന്തോഷ് ഭവനില്‍ സന്തോഷ് എന്ന 28കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 19ന് ആണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയം നോക്കി അതിക്രമിച്ച് കടന്ന് സന്തോഷ് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു ഉണ്ടായത്. വീട്ടമ്മ പാറശാല പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button