KeralaLatest NewsNews

ത​മി​ഴ് ഭാ​ഷ​യെ​യും സം​സ്‌​കാ​ര​ത്തെ​യും ന​രേ​ന്ദ്ര​മോ​ദി മാ​നി​ക്കു​ന്നില്ല: രാ​ഹു​ല്‍ ഗാ​ന്ധി

കോ​യമ്പ​ത്തൂ​രി​ല്‍ മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ രാ​ഹു​ല്‍ അ​നു​യാ​യി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെതിരെ വീണ്ടും വിമർശനവുമായി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. മരേന്ദ്ര മോദിയ്ക്ക് ത​മി​ഴ് ജ​ന​ത​യോ​ടും ത​മി​ഴ് സം​സ്കാ​ര​ത്തോ​ടും ബ​ഹു​മാ​ന​മി​ല്ലെ​ന്ന വാദവുമായാണ് രാ​ഹു​ല്‍ ഗാ​ന്ധി രംഗത്ത് എത്തിയത്. ത​മി​ഴ് ഭാ​ഷ​യെ​യും സം​സ്‌​കാ​ര​ത്തെ​യും ന​രേ​ന്ദ്ര​മോ​ദി മാ​നി​ക്കു​ന്നി​ല്ലെ​ന്നും രാ​ഹു​ല്‍ കു​റ്റ​പ്പെ​ടു​ത്തി. കോ​യമ്പ​ത്തൂ​രി​ല്‍ മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ രാ​ഹു​ല്‍ അ​നു​യാ​യി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

Read Also: ആദ്യമായി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്ത് ബിജെപി; മാറ്റങ്ങൾക്കൊരുങ്ങി കൊച്ചി നഗരസഭ

എന്നാൽ വ​ലി​യ വ്യ​വ​സാ​യി​ക​ളു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി ഡ​ല്‍​ഹി​യി​ല്‍ സ​മ​രം ന​ട​ത്തു​ന്ന ക​ര്‍​ഷ​ക​രെ പ്ര​ധാ​ന​മ​ന്ത്രി മ​റ​ക്കു​ക​യാ​ണ്. ക​ര്‍​ഷ​ക​രു​ടെ കൈ​വ​ശ​മു​ള്ള​തെ​ല്ലാം സ​ര്‍​ക്കാ​ര്‍ ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ്. അ​തി​നാ​ലാ​ണ് ഞ​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പം നി​ല​കൊ​ള്ളു​ന്ന​തെ​ന്നും രാ​ഹു​ല്‍ ഗ​ന്ധി പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ടി​ന് ഒ​രു പു​തി​യ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​മാ​ണ്. നി​ങ്ങ​ള്‍ അ​ഭി​മാ​നി​ക്കു​ന്ന ഒ​രു സ​ര്‍​ക്കാ​രി​നെ ന​ല്‍​കാ​ന്‍ ഞ​ങ്ങ​ള്‍ നി​ങ്ങ​ളോ​ടൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി. ഈ ​മാ​സം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് രാ​ഹു​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തു​ന്ന​ത്. നേ​ര​ത്തെ പൊ​ങ്ക​ല്‍ ദി​വ​സ​വും രാ​ഹു​ല്‍ ത​മി​ഴ്‌​നാ​ട് സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. തി​രു​പ്പൂ​ര്‍, ഈ​റോ​ഡ്, കാ​രൂ​ര്‍, ഡി​ണ്ടി​ഗ​ല്‍ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലും രാ​ഹു​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.

shortlink

Related Articles

Post Your Comments


Back to top button