Latest NewsNattuvarthaNews

റേഷൻ സാധനങ്ങളുമായി വന്ന ലോറി മറിഞ്ഞ് അപകടം

പുനലൂർ: റേഷൻ സാധനങ്ങളുമായി വന്ന ലോറി മറിഞ്ഞ് അപകടം ഉണ്ടായിരിക്കുന്നു. പുനലൂർ-മടത്തറ മലയോര ഹൈവേയിൽ അടുക്കളമൂല വളവിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. പുനലൂർ വെയർ ഹൗസിൽ നിന്ന്​ അഞ്ചൽ, ചടയമംഗലം ഭാഗത്തേക്കുള്ള റേഷൻ സാധനങ്ങൾ കയറ്റിപ്പോയ വാഹനമാണ് അപകടത്തിലായത്. വളവ് തിരിയുമ്പോൾ നിയന്ത്രണം വിട്ട ലോറി പാതയിൽ തന്നെ മറിയുകയായിരുന്നു ഉണ്ടായത്.

വണ്ടിയിലുണ്ടായിരുന്ന അരി, ഗോതമ്പ് തുടങ്ങിയ സാധനങ്ങൾ അധികവും ചാക്ക് പൊട്ടി പാതയിൽ വീണ് നശിച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെടുകയുണ്ടായി. പുനലൂർ, പൊലീസ്, ഫയർഫോഴ്സ് എന്നിവരെത്തി ​െക്രയിനി​െൻറ സഹായത്താൽ അപകടത്തിലായ വാഹനം ഉയർത്തി. സ​െപ്ലെ ഓഫിസ് അധികൃതർ എത്തി ശേഷിക്കുന്ന സാധനങ്ങൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്​ മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button