Latest NewsNewsIndia

കമല ഹാരിസിന്റെ വൈസ് പ്രസിഡന്റ് പദവിയിൽ ഇന്ത്യൻ വംശജർക്ക് പങ്കുണ്ട്: ടി പി ശ്രീനിവാസൻ

വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ യുഎസിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ് കൂടിയായിരിക്കും കമല ഹാരിസ്.

അമേരിക്കൻ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പദവിയിൽ ഇന്ത്യൻ വംശജർക്ക് പങ്കുണ്ടെന്ന ട്വിറ്റുമായി ഇന്ത്യൻ നയതന്ത്രജ്ഞൻ ടി പി ശ്രീനിവാസൻ. കമല ഹാരിസിനെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തതിൽ ഇന്ത്യൻ വംശജർക്ക് പങ്കുണ്ടെന്നതിന്റെ ആദ്യ സൂചനയായിരുന്നു ഇന്ത്യയെക്കുറിച്ചുള്ള വൈറ്റ് ഹൗസ് പ്രസ്താവനയെന്നാണ് ടി പി ശ്രീനിവാസൻ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

Read Also: അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേറ്റു

അതേസമയം യുഎസ് പ്രസിഡന്‍റായി സ്ഥാനമേറ്റ ജോ ബൈഡൻ, വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എന്നിവര്‍ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസിഎൽ ഒരു പുതിയ അധ്യായം കുറിച്ച ഇരുവർക്കും ആശംസകൾ അറിയിച്ച മോദി, ഒത്തുചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്നും അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അമേരിക്കയുടെ 46-ാം പ്രസിഡന്‍റായി ജോ ബൈഡൻ അധികാരമേറ്റത്.

ഇന്ത്യ-യുഎസ് നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്താൻ ഒത്തുചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് ആശംസകൾ അറിയിച്ച് മോദി കുറിച്ചത്. ‘യുഎസ് പ്രസിഡന്‍റായി സ്ഥാനമേറ്റ ജോ ബൈഡന് എന്‍റെ ഊഷ്മളമായ ആശംസകൾ. ഇന്ത്യ-യുഎസ് നയതന്ത്ര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’. ജോ ബൈഡനെ ടാഗ് ചെയ്ത് മോദി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button