KeralaNattuvarthaLatest NewsNews

ചരക്കുലോറി മറിഞ്ഞ് അപകടം ; ഡ്രൈവർക്ക് ദാരുണാന്ത്യം

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു

വളാഞ്ചേരി : വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കർണാടകത്തിലെ ബഗാൽകോട്ട് സ്വദേശി യമനപ്പ വൈ. തൽവാർ(34)ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നിനാണ് അപകടം.

ഇറക്കം ഇറങ്ങിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞശേഷം മുപ്പതടിയിലേറെയുള്ള താഴ്ചയിലേക്ക് വീണു. ലോറി ഛിന്നഭിന്നമായി. മഹാരാഷ്ട്രയിൽനിന്ന് കൊച്ചിയിലേക്ക് പഞ്ചസാരയുമായി വന്ന ലോറിയാണ് മറിഞ്ഞത്. നാട്ടുകാരും പോലീസും ചേർന്ന് ഡ്രൈവറെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button