KeralaNattuvarthaLatest NewsNews

വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

വയനാട് : കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു. വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ സ്വദേശിനി ഷഹാന(26)യാണ് മരിച്ചത്. മേപ്പാടി, എളമ്പിലേരി റിസോർട്ടിലെ ടെന്റിൽ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Read Also : ഈ നാളുകാർക്ക് 2021 ഇൽ ലോട്ടറിഭാഗ്യം ; ഭാഗ്യസംഖ്യകള്‍ അറിയാം

മേപ്പാടി മേഖലയില്‍ റിസോര്‍ട്ടുകള്‍ ടെന്റുകളില്‍ സഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നത് ഈയിടെയായി വര്‍ധിച്ചു വന്നിട്ടുണ്ട്. സുരക്ഷിയൊരുക്കാതെയാണ് ഈ താമസമെന്നാണ് ആരോപണം.

Related Articles

Post Your Comments


Back to top button