KeralaLatest NewsNews

ഫെബ്രുവരി ഒന്ന് മുതൽ സംസ്ഥാനത്ത് മദ്യത്തിന് വില കൂടും ; പുതുക്കിയ നിരക്കുകൾ പുറത്ത്‌വിട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യത്തിന് വില കൂടും.ഏഴു ശതമാനം വിലവര്‍ധന വരുന്നതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെയാകും വര്‍ധിക്കുക.

Read Also : ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 മത്സരം കാണാൻ സ്റ്റേഡിയത്തിൽ കാണികളെ അനുവദിക്കാനൊരുങ്ങി ബി.സി.സി.ഐ

സ്പിരിറ്റിന്റെ വില വര്‍ധിച്ചതിനാല്‍ 11.6% വര്‍ധനയാണ് മദ്യ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്.ഒരു കുപ്പിക്ക് 40 രൂപ വര്‍ധിക്കുമ്ബോള്‍ 35 രൂപ സര്‍ക്കാരിനും നാലു രൂപ മദ്യവിതരണ കമ്പനികൾക്കും ഒരു രൂപ കോര്‍പറേഷനും അധിക വരുമാനമായി ലഭിക്കും. കോവിഡ് സെസ് ഒഴിവാക്കാന്‍ തീരുമാനിച്ചതിനാല്‍ വില ഓഗസ്റ്റോടെ കുറയുമെന്ന് അധികൃതര്‍ പറയുന്നു.

മദ്യത്തിന്റെ പുതുക്കിയ വില ഇങ്ങനെ:

∙ ജവാന്‍ റം (1000മില്ലി) – നിലവിലെ വില 560, പുതുക്കിയ വില 590, വര്‍ധന 30 രൂപ

∙ ഓള്‍ഡ് പോര്‍ട്ട് റം (1000 മില്ലി) – നിലവിലെ വില 660, പുതുക്കിയ വില 710, വര്‍ധന 50 രൂപ

∙ സ്മിര്‍നോഫ് വോഡ്ക (1000മില്ലി) – നിലവിലെ വില 1730, പുതുക്കിയ വില 1800, വര്‍ധന 70രൂപ

∙ ഓള്‍ഡ് മങ്ക് ലെജന്റ് (1000മില്ലി) – നിലവിലെ വില 2020, പുതുക്കിയ വില 2110, വര്‍ധന 90 രൂപ

∙ മാക്ഡവല്‍ ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 770, പുതുക്കിയ വില 820, വര്‍ധന 50 രൂപ

.ഹണിബീ ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ

∙ മാന്‍ഷന്‍ ഹൗസ് ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 950, പുതുക്കിയ വില 1020, വര്‍ധന 70 രൂപ

∙ മക്ഡവല്‍ സെലിബ്രേഷന്‍ ലക്‌ഷ്വറി റം (1000മില്ലി) – നിലവിലെ വില 710, പുതുക്കിയ വില 760, വര്‍ധന 50 രൂപ

∙ വൈറ്റ് മിസ്‌ചീഫ് ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ

∙ 8 പിഎം ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 690, പുതുക്കിയ വില 740, വര്‍ധന 50 രൂപ

∙ റോയല്‍ ആംസ് ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 890, പുതുക്കിയ വില 950, വര്‍ധന 60 രൂപ

∙ ഓള്‍ഡ് അഡ്മിറല്‍ ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 590, പുതുക്കിയ വില 640, വര്‍ധന 50 രൂപ

∙ മലബാര്‍ ഹൗസ് ബ്രാന്‍ഡി (500മില്ലി) – നിലവിലെ വില 390, പുതുക്കിയ വില 400, വര്‍ധന 10 രൂപ

∙ ബിജോയിസ് ബ്രാന്‍ഡി (500 മില്ലി) – നിലവിലെ വില 390, പുതുക്കിയ വില 410, വര്‍ധന 20 രൂപ

∙ ഡാഡി വില്‍സന്‍ റം (500 മില്ലി) – നിലവിലെ വില 400, പുതുക്കിയ വില 430, വര്‍ധന 30 രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button