Latest NewsNewsIndia

റിപ്പബ്ലിക് ദിനം ; കനത്ത സുരക്ഷാ വലയത്തില്‍ ഡല്‍ഹി

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേടുകള്‍ ഉപയോഗിച്ച് റോഡുകള്‍ എല്ലാം അടച്ചു

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. ഏതെങ്കിലും തരത്തില്‍ വെല്ലുവിളികള്‍ ഉണ്ടായാല്‍ കൃത്യമായ രീതിയില്‍ നേരിടുക എന്ന ലക്ഷ്യത്തോടെയുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിയ്ക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേടുകള്‍ ഉപയോഗിച്ച് റോഡുകള്‍ എല്ലാം അടച്ചു. പല സ്ഥലങ്ങളിലും പൊലീനൊപ്പം അര്‍ധസൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്.

കര്‍ഷകര്‍ പല സ്ഥലങ്ങളിലും മാര്‍ച്ച് നടത്തിയേക്കുമെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ അത് നടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഒരു തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Post Your Comments


Back to top button