KeralaLatest NewsNews

വസ്ത്രത്തിനകത്ത് കൈയിടാതെ പുറമെ മാറിടത്തില്‍ അമര്‍ത്തിയാല്‍ ലൈംഗികാതിക്രമമായി കണക്കാക്കാന്‍ കഴിയില്ല

കോടതി വിധിയില്‍ പ്രതികരിച്ച് ഡോക്ടറുടെ കുറിപ്പ്

തൊലിപ്പുറത്ത് തൊടാതെ മാറിടത്തില്‍ അമര്‍ത്തിയാല്‍ ലൈംഗികാതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷണം ഏറെ ചര്‍ച്ചയായിരുന്നു. പന്ത്രണ്ടു വയസുകാരിക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ പോക്സോ വകുപ്പ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Read Also : കെ.സുരേന്ദ്രന്റെ മകളുടെ ചിത്രത്തില്‍ അശ്ലീല കമന്റിട്ട പ്രവാസിക്കെതിരെ ഇന്ത്യന്‍ എംബസിയില്‍ കനത്ത പ്രതിഷേധം

ഈ വിഷയവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഷിംന അസീസ് ഫേസ്ബുക്കില്‍ പോസറ്റ് ചെയ്ത ഒരു കുറിപ്പ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്.ഒരു പെണ്‍കുട്ടിയെ അനുവാദമില്ലാതെ അവളുടെ സ്വകാര്യഭാഗത്ത് നേരിട്ടോ അല്ലാതെയോ തൊടുന്നത് കുറ്റകരമല്ലെങ്കില്‍ പിന്നെന്തിനാണ് നാട്ടില്‍ നിയമമെന്ന് ഡോക്ടര്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

12 വയസ്സുള്ള പെണ്‍കുട്ടിയുടെ മാറിടം, അല്ല ‘മുല’ എന്ന് തന്നെ പറയണം, 39 വയസ്സുകാരന്‍ പിടിച്ചത് പോക്സോ നിയമപ്രകാരം കുറ്റകരമായി കണക്ക് കൂട്ടാനാവില്ലെന്ന് മുബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ഡിവിഷന്‍ ബെഞ്ച്. പുഷ്പ ഗനേഡിവാല എന്ന വനിത ജഡ്ജാണിത് വ്യക്തമാക്കിയത്.

വസ്ത്രത്തിനകത്ത് കൈയിടുകയോ മുലയില്‍ നേരിട്ട് തൊടുകയോ ചെയ്യാത്തിടത്തോളം ഇത് കുറ്റകരമല്ലത്രേ ! കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയെ അനുവാദമില്ലാതെ അവളുടെ സ്വകാര്യഭാഗത്ത് നേരിട്ടോ അല്ലാതെയോ തൊടുന്നത് കുറ്റകരമല്ലെങ്കില്‍ പിന്നെന്തിനാണ് നാട്ടില്‍ നിയമം?

സ്ത്രീശരീരത്തോട് അപമര്യാദയായി പെരുമാറി എന്ന വകുപ്പ് നിലനില്‍ക്കെ തന്നെ, ഇത് ബാലികാപീഡനമായി കണക്കാക്കാന്‍ പറ്റില്ലെന്ന് പറയുന്നത് എത്ര വലിയ അശ്‌ളീലമാണ് ! തൊലിയില്‍ തൊലി തട്ടിയാല്‍ മാത്രമേ പീഡനമാകൂവെങ്കില്‍ കുഞ്ഞുങ്ങളെ നിര്‍ബന്ധിച്ച് ലൈംഗികദൃശ്യങ്ങളും മറ്റും കാണിക്കുന്നതിന്റെ നിര്‍വചനമെന്താണ്? കുഞ്ഞുങ്ങളോടുള്ള ലൈംഗികകുറ്റകൃത്യങ്ങളുടെ വിശദീകരണം എന്താണിങ്ങനെ വക്കും അരികും തേഞ്ഞിരിക്കുന്നത്?
അനുവാദമില്ലാതെ മാറിന് നേരെ നീളുന്ന കൈ തൊട്ട ഭാഗത്ത് എത്ര മണിക്കൂര്‍ ആ അറപ്പ് കരിഞ്ഞ് പറ്റിക്കിടക്കുമെന്ന്, ആയുസ്സിലെ എത്ര വര്‍ഷങ്ങള്‍ അയാളുടെ വഷളന്‍ ചിരിയില്‍ ചത്തളിഞ്ഞ് കിടക്കുമെന്ന് ആലോചിക്കാനുള്ള ബുദ്ധി നിയമത്തിന് കാണൂലായിരിക്കും. വസ്ത്രത്തിന് മേല്‍ മാത്രം തൊട്ടാല്‍ കുഞ്ഞ് എല്ലാം വളരെ പെട്ടെന്ന് മറക്കുമായിരിക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button