NattuvarthaLatest NewsKeralaNewsCrime

കാമുകനുമായുള്ള പിണക്കം മാറ്റാനെത്തി, ആദ്യം സെൽഫിയും പിന്നെ നഗ്നഫോട്ടോയുമെടുത്തു; പീഡനവീരനെ പൊക്കി പൊലീസ്

പിന്നീടൊരിക്കൽ നഗ്നഫോട്ടോ അയച്ച് തന്നില്ലെങ്കിൽ സെൽഫി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി

തിരുവനന്തപുരത്ത് 16കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍. കാമുകനുമായുള്ള പ്രശ്നം പരിഹരിക്കാമെന്ന വാഗ്ദാനവുമായി എത്തിയ യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. പ്രദേശത്തെ മറ്റൊരു യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിൽ ഉണ്ടായ ചില പ്രശ്നങ്ങൾ പരിഹാരിക്കാമെന്ന വ്യാജേനയാണ് ഇയാൾ പെൺകുട്ടിയുമായി അടുത്തത്.

അയൽവാസിയും കാമുകന്റെ സുഹൃത്തുമായ സുല്‍ഫിയുടെ വാക്ക് വിശ്വസിച്ച പെണ്‍കുട്ടി ഇയാളോട് കാര്യങ്ങളെല്ലം പറഞ്ഞു. ശേഷം ഇരുവരും ഒരുമിച്ച് സെൽഫി എടുത്തു. പിന്നീടൊരിക്കൽ നഗ്നഫോട്ടോ അയച്ച് തന്നില്ലെങ്കിൽ സെൽഫി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇവ അയച്ചുകൊടുത്ത പെണ്‍കുട്ടിയെ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഇയാള്‍ വീണ്ടും ഭീഷണിപ്പെടുത്തി. രാത്രി സമയത്ത് തന്റെയടുത്ത് വന്നില്ലെങ്കില്‍ ഫോട്ടോകള്‍ പരസ്യമാകുമെന്നായിരുന്നു സുല്‍ഫി പെണ്‍കുട്ടിയോട് പറഞ്ഞത്.

:Also Read: ഒടുവിൽ കര്‍ഷകരോടുള്ള നയം മാറ്റാനൊരുങ്ങി സിപിഐഎം

തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഇയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ആരംഭിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. പെൺകുട്ടിക്ക് ശാരീരിക അവശതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി ഉണ്ടായ സംഭവങ്ങള്‍ തുറന്നു പറഞ്ഞത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത സുല്‍ഫിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കുട്ടിയുടെ കേസില്‍ അന്വേഷണം നടക്കുകയാണെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button