Latest NewsKeralaEducationNews

2021ലെ എസ് എസ് എൽ സി പരീക്ഷ; കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ തുടങ്ങി

തിരുവനന്തപുരം: 2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയുമായി ബന്ധപ്പെട്ട് iExaM ൽ കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഫെബ്രുവരി നാല് വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. എസ് എസ് എൽ സി പരീക്ഷയുടെ ഫീസ് 350 രൂപ സൂപ്പർഫൈനോടെ 30വരെ അടയ്ക്കാമെന്നും അധികൃതർ അറിയിക്കുകയുണ്ടായി.

എസ് എസ് എൽ സി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ടുളള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ് സി ഇ ആര്‍ ടിയുടെ വെബ്‌സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധം അധികചോദ്യങ്ങള്‍ അനുവദിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button