KeralaLatest NewsNews

കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : ആലപ്പുഴ ബൈപാസ് നാടിനു സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഓണ്‍ലൈനായി ബൈപാസ് ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കളര്‍കോട്ട് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരന്‍, മന്ത്രിമാരായ തോമസ് ഐസക്, പി.തിലോത്തമന്‍, എ.എം.ആരിഫ് എംപി, നഗരസഭാധ്യക്ഷ സൗമ്യ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

പതിറ്റാണ്ടുകൾ വൈകി കിടന്ന ബൈപ്പാസ് നിർമാണം പൂർത്തിയാക്കിയതിനു പിന്നിൽ നിതിൻ ഗഡ്കരി ഉൾപ്പെടുന്ന കേന്ദ്ര സർക്കാരിൻ്റെ ഇച്ഛാ ശക്തിയാണ് എന്ന് ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. മോദി സർക്കാരിന്റെ കാലത്ത് ദേശീയപാത വികസനത്തിന് വലിയ സഹായം നൽകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയപാത 66-ല്‍ കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. 6.8 കിലോമീറ്റർ ബൈപ്പാസിൽ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാതയാണ്. മേല്‍പ്പാലംമാത്രം 3.2 കിലോമീറ്ററാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button