Latest NewsNewsIndia

നരേന്ദ്രമോദി പ്രചോദനമായി , എഐഎഡിഎംകെ നേതാവുൾപ്പെടെ പ്രമുഖർ ബിജെപിയിൽ ചേർന്നു

ചെന്നൈ : തമിഴ്‌നാട്ടിൽ എഐഎഡിഎംകെ നേതാവ് ഉൾപ്പെടെയുളള പ്രമുഖർ ബിജെപിയിലേക്ക്. എഐഎഡിഎംകെ നേതാവായിരുന്ന വി.വി സെന്തിൽനാഥിനൊപ്പം മാദ്ധ്യമപ്രവർത്തകയായ സിഎസ്എസ് ലത, സാമൂഹ്യപ്രവർത്തകരായ എം. കുമാർ, എസ് ശ്രീവിദ്യ തുടങ്ങിയവരാണ് ബിജെപിയിൽ ചേർന്നത്.

Read Also : ശക്തി പഞ്ചാക്ഷരി മന്ത്രം ജപിച്ചാല്‍

ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ എൽ മുരുകൻ, തമിഴ്‌നാടിന്റെ ചുമതലയുളള ബിജെപി ജനറൽ സെക്രട്ടറി സി.ടി രവി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവർ ബിജെപിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബിജെപിയിൽ ചേരാൻ പ്രചോദനമായതെന്ന് സെന്തിൽനാഥ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ആത്മസമർപ്പണമാണ് തന്നെ ആകർഷിച്ചത്. കാവിഷാൾ കഴുത്തിൽ അണിയുന്നതിൽ താൻ ഏറെ സന്തോഷവാനാണെന്നും സെന്തിൽനാഥ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button