Latest NewsIndiaNews

എംബസി സ്ഫോടനം: ഇസ്രയേലിന് പൂർണ പിന്തുണയുമായി ഇന്ത്യ

ഇസ്രയേല്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പരിരക്ഷ നല്‍കുമെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയതായും ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

ന്യൂഡല്‍ഹി: ഇസ്രയേലിന് പൂർണ പിന്തുണയുമായി ഇന്ത്യ. ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടായ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇസ്രയേല്‍ എംബസിക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. സംഭവം ഗൗരവമായി കണക്കിലെടുക്കും അന്വേഷണവും നടക്കുകയാണ് കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്ക് മുന്നിലെ സ്‌ഫോടനം, രാജ്യത്ത് അതീവസുരക്ഷ

എന്നാൽ സ്‌ഫോടനത്തെക്കുറിച്ച്‌ ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗാബി അഷ്‌കെനാസിയോട് സംസാരിച്ചുവെന്നും എസ്. ജയശങ്കര്‍ പറഞ്ഞു. ഇസ്രയേല്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പരിരക്ഷ നല്‍കുമെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയതായും ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button