News

ഇന്ത്യയുടെ വാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ട് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയും

വെളളിയാഴ്ച വരെ 1,56,579 പേരാണ് രോഗം ബാധിച്ച് രാജ്യത്ത് മരിച്ചത്

മെക്സിക്കോ സിറ്റി : ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ട് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിയ്ക്കുന്ന കൊവിഷീല്‍ഡ് വാക്സിന്റെ 8,70,000 ഡോസുകള്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് മെക്സിക്കോ തീരുമാനിച്ചത്. ഇന്ത്യയില്‍ നിന്നുളള വാക്സിന് പുറമെ റഷ്യ വികസിപ്പിച്ച സ്പുട്നിക്ക് 5 വാക്സിന്റെ 8,70,000 ഡോസുകള്‍ ഇറക്കുമതി ചെയ്യാനും മെക്സിക്കോ തീരുമാനിച്ചിട്ടുണ്ട്.

ബ്രിട്ടീഷ്-സ്വീഡിഷ് മരുന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രസെനെക്കയുമായി മെക്സിക്കോയും അര്‍ജന്റീനയും വാക്സിന്‍ വിതരണത്തിന് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ കൊവിഡ് പ്രതിരോധ വാക്സിനായ ഫൈസറും മെക്സിക്കോയില്‍ വിതരണം നടത്തുന്നുണ്ട്. ഫെബ്രുവരി പത്തോടെ 1.5 മില്യണ്‍ ഡോസ് വാക്സിനുകള്‍ രാജ്യത്തെത്തുമെന്നാണ് കരുതുന്നതെന്ന് പ്രസിഡന്റ് ഒബ്രാഡോര്‍ അഭിപ്രായപ്പെട്ടു.

ഐക്യരാഷ്ട്ര സഭ വഴി 18ലക്ഷം വാക്സിന്‍ ഡോസുകള്‍ ഉടനെ രാജ്യത്തെത്തും. അന്തിമഘട്ട വാക്സിന്‍ ട്രയലുകള്‍ നടക്കുന്ന കാന്‍ സിനോ ബയോളജിക്സ് വാക്സിന്റെ അറുപത് ലക്ഷം ഡോസുകളും ഉടന്‍ മെക്സിക്കോയിലെത്തും. കൊവിഡ് അതിരൂക്ഷമായ മെക്സിക്കോയില്‍ പ്രതിരോധ വാക്സിനുകള്‍ എത്തിയ്ക്കാനുളള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണ്. വെളളിയാഴ്ച വരെ 1,56,579 പേരാണ് രോഗം ബാധിച്ച് രാജ്യത്ത് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button