Latest NewsNewsCrime

ബി.ജെ.പി പ്രവർത്തക​ൻ വെടിയേറ്റ്​ മരിച്ചനിലയിൽ

അഗർത്തല: ത്രിപുരയിൽ 37കാരനായ ബി.ജെ.പി പ്രവർത്തക​ൻ വെടിയേറ്റ്​ മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നു. ദലായ്​ ജില്ലയിലെ ജലചന്ദ്ര കർബരിപര പ്രദേശത്തെ വീട്ടിലാണ്​ ​കൃപ രഞ്​ജൻ ചക്​മയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്​.

കൊലപാതകവുമായി ബന്ധ​െപ്പട്ട്​ മൂന്നുപേരെ പൊലീസ്​ അറസ്റ്റ്​ ചെയ്തിരിക്കുകയാണ്. കൃപ രഞ്​ജന്‍റെ വീട്ടിൽ അതിക്രമിച്ച്​ കയറിയ ശേഷം മൂന്നംഗസംഘം ബി.ജെ.പി നേതാവിനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

ത്രിപുര ട്രൈബൽ ഏരിയ ഓ​ട്ടോണമസ്​ ജില്ല കൗൺസിലിലേക്ക്​ തെരഞ്ഞെടുപ്പ്​ നടക്കാനിരി​ക്കെയാണ്​ കൊലപാതകമെന്നും സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ബി.ജെ.പി ​ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button