Latest NewsKeralaNews

മതസൗഹാര്‍ദ്ദത്തിന്റെ നേര്‍ക്കാഴ്ചയായി മലപ്പുറത്തെ ഗ്രാമം ; ക്രിസ്ത്യന്‍ വനിതയ്ക്ക് മദ്രസയില്‍ അന്ത്യശുശ്രൂഷ

കോഴിക്കോട് നിന്ന് എത്തിയ വൈദികനാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്

മലപ്പുറം : ക്രിസ്ത്യന്‍ വനിതയ്ക്ക് മദ്രസയില്‍ അന്ത്യശുശ്രൂഷയൊരുക്കി മതസൗഹാര്‍ദ്ദത്തിന്റെ നേര്‍ക്കാഴ്ചയായിരിയ്ക്കുകയാണ് മലപ്പുറത്തെ പൊന്നാട് എന്ന ഗ്രാമം. ബ്രിഡ്ജറ്റ് റിച്ചാര്‍ഡ്‌സ് എന്ന 84-കാരിയ്ക്കാണ് പൊന്നാട് തഹ്ലിമുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ അന്ത്യ ശുശ്രൂഷയൊരുക്കിയത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ബ്രിഡ്ജറ്റ് കഴിഞ്ഞ ദിവസം അന്തരിച്ചത്. തുടര്‍ന്ന് മൃതദേഹം പൊന്നാട്ടെ വസതിയിലേക്കു കൊണ്ടു വന്നു.

ശനിയാഴ്ച രാവിലെ കോഴിക്കോട് വെസ്റ്റ് ഹില്‍ സെമിത്തേരിയിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തേണ്ടിയിരുന്നത്. അതുവരെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കണമായിരുന്നു. എന്നാല്‍ സ്ഥലക്കുറവ് കാരണം ഫ്രീസര്‍ ബ്രിഡ്ജറ്റിന്റെ വീട്ടിനുള്ളിലേക്കു കൊണ്ടു വരാന്‍ സാധിച്ചില്ല. ഇതോടെയാണ് പൊന്നാട് തഹ്ലിമുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ മൃതദേഹം സൂക്ഷിയ്ക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. മദ്രസയിലെ ക്ലാസ് മുറിയിലായിരുന്നു ഫ്രീസറിനുള്ളില്‍ മൃതദേഹം സൂക്ഷിച്ചത്. അന്ത്യശുശ്രൂഷകളും മദ്രസയില്‍ വെച്ച് തന്നെ നടത്താന്‍ നാട്ടുകാര്‍ തീരുമാനിച്ചു. കോഴിക്കോട് നിന്ന് എത്തിയ വൈദികനാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. അതിന് ശേഷം മൃതദേഹം വെസ്റ്റ് ഹില്ലിലെ പള്ളി സെമിത്തേരിയില്‍ എത്തിച്ചു സംസ്‌ക്കരിക്കുകയായിരുന്നു.

കോഴിക്കോട് സ്വദേശിയായ ബ്രിഡ്ജറ്റ് റിച്ചാര്‍ഡ്‌സിന് മഞ്ചേരിയിലായിരുന്നു ജോലി. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം നാലു സെന്റ് സ്ഥലം വാങ്ങി, 13 വര്‍ഷമായി ഇവര്‍ പൊന്നാട്ടാണ് താമസിച്ചിരുന്നത്. ഇതിനിടെ ഇവരുടെ ഭര്‍ത്താവ് മരിച്ചു. ഇതോടെ, സഹപ്രവര്‍ത്തകയായ ജാനകി എന്ന സ്ത്രീയാണ് ബ്രിഡ്ജറ്റിന് കൂട്ടായി ഉണ്ടായിരുന്നത്. നാട്ടുകാരുമായി വളരെ സൗഹൃദത്തിലായിരുന്ന ഇവരെ എല്ലാവരും അമ്മച്ചി എന്നാണ് വിളിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button