KeralaLatest NewsIndiaNews

മാസ്ക് പോലുമില്ലാതെ സമരമുഖത്ത്, രാഗേഷിന് കൊവിഡ് വന്നപ്പോൾ ഞെട്ടിയത് സമരക്കാർ; വഴി തടഞ്ഞവർ കേരളത്തിലെത്തി?

സിപിഎം നേതാവ് കെ കെ രാഗേഷിന് കൊവിഡ്

സിപിഎം നേതാവും രാജ്യസഭാ അംഗവുമായ കെ.കെ രാഗേഷിന് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന ഇടനിലക്കാർ ആശങ്കയിൽ. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി അംഗങ്ങള്‍ക്ക് നടത്തിയ പരിശോധനയിലാണ് കെ.കെ രാഗേഷിന് രോഗം സ്ഥിരീകരിച്ചത്.

Also Read:ഗുണ നിലവാര പ്രശ്‌നം; സംസ്ഥാനത്തെ ആന്റിജന്‍ കിറ്റുകള്‍ തിരിച്ചു വിളിച്ച്‌ ആരോഗ്യ വകുപ്പ്

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ കര്‍ഷക സംഘം നേതാവ് കൂടിയായ രാഗേഷ് സജീവമായി രംഗത്തുണ്ടായിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിലും കെ.കെ രാഗേഷ് പങ്കെടുത്തിരുന്നു. മാസ്ക് പോലും വെയ്ക്കാതെയായിരുന്നു രാഗേഷ് സമരത്തിനു പങ്കെടുത്തത്.

കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് എത്തിയ നൂറില്‍ അധികം സിപിഎം പ്രവര്‍ത്തകര്‍ രഗേഷിനൊപ്പം ഡൽഹിയിലെ സമരത്തിൽ പങ്കെടുത്തിരുന്നു. ഇവർ തിരിച്ച് കേരളത്തിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. രാഗേഷിനു കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ സ്ഥിതി വഷളാകുമോയെന്ന ഭയത്തിലാണ് കൂട്ടാളികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button