Latest NewsNewsIndia

ഇതിനൊരു അവസാനമില്ലേ? ശശി തരൂരിനെതിരെ കേസുകളുടെ ചാകര

ശശി തരൂരിന്റെയും മാധ്യമപ്രവർത്തകരുടെയും പേരിൽ ബെംഗളൂരുവിലും രാജ്യദ്രോഹക്കേസ്

റിപ്പബ്ളിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ വീണ്ടും കേസ്. ഡൽഹി പോലീസാണ് കേസെടുത്തിരിക്കുന്നത്. കർണാടക, ഹരിയാന, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും തരൂരിനെതിരെ കേസ് എടുത്തിരുന്നു.

Also Read: പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനത്തിൽ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

ശശി തരൂരും ഇന്ത്യ ടുഡെ മാദ്ധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയും ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ഡൽഹി പോലീസ് കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120ബി, 153, 504, 505-1ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ട്രാക്ടർ റാലിക്കിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് തരൂരിനെതിരെ കർണാടകയിലും ഹരിയാനയിലും രാജ്യദ്രോഹത്തിനാണ് കേസെടുത്തിരിക്കുന്നത്. വ്യാജ വാർത്ത പ്രചരിപ്പിച്ചു എന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button