Latest NewsKeralaNattuvarthaNews

2020 തോപ്പില്‍ രവി സാഹിത്യപുരസ്‌കാരം നിഷ അനില്‍കുമാറിന്

കൊല്ലം: 2020ലെ മികച്ച കൃതിക്കുള്ള തോപ്പില്‍ രവി സാഹിത്യപുരസ്‌കാരം നിഷ അനില്‍ കുമാറിൻറ്റെ ‘അവധൂതന്‍മാരുടെ അടയാളങ്ങള്‍’ എന്ന നോവലിന് ലഭിച്ചു. സിമോണ്‍ ഡി ബുവേയുടെയും പോള്‍ സാര്‍ത്രെയുടെയും വൈചിത്യമാര്‍ന്ന പ്രണയത്തെ അടിസ്ഥാനമാക്കി രചിച്ച കൃതിയാണിത്. വി.ജെ. ജെയിംസ്, ബി. മുരളി, മുഞ്ഞിനാട് പത്മകുമാര്‍ എന്നിവരായിരുന്നു പുരസ്‌ക്കാരത്തിൻറ്റെ വിധികര്‍ത്താക്കള്‍.

10,000 രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 8ന് ഡോ. ജോര്‍ജ് ഓണക്കൂര്‍ സമ്മാനിക്കുമെന്ന് തോപ്പില്‍രവി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എസ്. സുധീശന്‍ അറിയിച്ചു. അഡ്വ. എ. ഷാനവാസ്ഖാന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

shortlink

Post Your Comments


Back to top button