Latest NewsNewsIndia

20 വർഷം പഴക്കമുള്ള 51 ലക്ഷം മോട്ടോർ വാഹനങ്ങൾ പൊളിക്കേണ്ടി വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി

ന്യൂഡൽഹി :ബജറ്റ് തീരുമാനം അനുസരിച്ച് 20 വർഷം പഴക്കമുള്ള 51 ലക്ഷം മോട്ടോർ വാഹനങ്ങൾ പൊളിക്കേണ്ടി വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി. പഴയതും നിരത്തിലിറങ്ങാൻ യോഗ്യമല്ലാത്തതുമായ വാഹനങ്ങൾ പൊളിക്കാൻ സ്ക്രാപ്പിങ് പോളിസിയാണ് കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ചത്. ഓട്ടോമൊബൈൽ മേഖലയ്ക്ക് ഈ തീരുമാനം കരുത്താകും. റോഡ് സുരക്ഷ വർധിക്കും .അന്തരീക്ഷ മലിനീകരണം 25 മുതൽ 30 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : ബിജെപി എംഎൽഎയ്ക്കും കുടുംബത്തിനും പാകിസ്താനിൽ നിന്നും വധ ഭീഷണി

കേന്ദ്രസർക്കാരിന്റെ പുതിയ ബജറ്റ് നിർദ്ദേശപ്രകാരം വാണിജ്യവാഹനങ്ങള്‍ക്ക് പരമാവധി 15 വര്‍ഷവും സ്വകാര്യവാഹനങ്ങള്‍ക്ക് പരമാവധി 20 വര്‍ഷവുമാണ് ഉപയോഗത്തിനുള്ള കാലാവധി. കാലാവധി പൂർത്തിയായ വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കും. ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങള്‍ പൊളിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button