KeralaLatest NewsNews

നിയന്ത്രണങ്ങള്‍ ഇല്ലാതായി ; എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം കുതിച്ചുയരുന്നു

ഒരാഴ്ച കൊണ്ട് പതിനായിരത്തോളം രോഗികള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു

കൊച്ചി : നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം കുതിച്ചുയരുകയാണ്. നിയന്ത്രണങ്ങള്‍ പാലിയ്ക്കാന്‍ ജനങ്ങള്‍ തയാറാകുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എറണാകുളം നഗര മേഖലയില്‍ നിയന്ത്രണങ്ങള്‍ പാലിയ്ക്കുന്നതില്‍ വീഴ്ചയുണ്ടെന്നും ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നുമാണ് മുന്നറിയിപ്പ്.

ഒരാഴ്ച കൊണ്ട് പതിനായിരത്തോളം രോഗികള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഇതല്ലാതെ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരും ഉണ്ട്. ഇവരുടെ എണ്ണം കൃത്യമായി ശേഖരിയ്ക്കാനും കഴിഞ്ഞിട്ടില്ല. കെഎസ്ആര്‍ടിസി ബസുകളിലുള്‍പ്പെടെ ആളുകള്‍ തിങ്ങി നിറഞ്ഞാണ് യാത്ര ചെയ്യുന്നത്. ബവ്‌കോ മദ്യശാലകള്‍ക്കു മുന്നില്‍ വലിയ തിരക്കാണുള്ളത്. ഇവരെ നിയന്ത്രിക്കാനാകുന്നില്ല. നിയന്ത്രിക്കാന്‍ ശ്രമിച്ചാലും കുറച്ചു സമയം കഴിഞ്ഞാല്‍ സ്ഥിതി പഴയതു പോലെ തന്നെയാകും. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിയ്ക്കുന്നതില്‍ ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. എന്നാല്‍ സ്ഥാപനങ്ങള്‍ക്കുള്ളില്‍ പലരും മാസ്‌ക് ധരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

എറണാകുളം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിയ്ക്കുന്ന സാഹചര്യത്തില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കാന്‍ തീരുമാനമായി. ആകെ പരിശോധനയില്‍ 75 ശതമാനവും ആര്‍.ടി.പി.സി.ആര്‍ ആക്കാനാണ് തീരുമാനം. കോവിഡ് രോഗവ്യാപനം തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല നോഡല്‍ ഓഫീസര്‍മാരുടെ യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button